പുഴയിൽ ചാടിയ യുവാവിനെ കണ്ടെത്തിയില്ല

കാസർകോട് : ചന്ദ്രഗിരിപ്പുഴയിൽ ചാടിയ യുവാവിന് വേണ്ടി രണ്ടാം ദിവസവും തെരച്ചിൽ തുടരുന്നു. ഇന്നലെ രാവിലെ 10 മണിക്കാണ് സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന 33 കാരൻ വാഹനം നിർത്തിപ്പിച്ച് അപ്രതീക്ഷിതമായി പുഴയിലേക്ക് എടുത്തുചാടിയത്. കളനാട് കൊമ്പനടുക്കത്തെ അഹമ്മദലിയുടെ മകൻ മുഹമ്മദ് അയൂബാണ് 33, ഇന്നലെ രാവിലെ പുഴയിലേക്ക് എടുത്തുചാടിയത്.

മൂന്ന് ദിവസം മുമ്പാണ് അയൂബ് ഗൾഫിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയത്. അഗ്നിരക്ഷാസേന, കോസ്റ്റൽ പോലീസ്, മത്സ്യത്തൊഴിലാളികൾ എന്നിവരടങ്ങുന്ന സംഘം ഇന്നലെ മുതൽ തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും യുവാവിനെ കണ്ടെത്താനായിട്ടില്ല. ചന്ദ്രഗിരിപ്പുഴയിൽ ഇന്നും തെരച്ചിൽ നടക്കുന്നുണ്ട്. ശക്തമായ ഒഴുക്കുള്ള പുഴയിൽ തെരച്ചിൽ ശ്രമകരമാണ്.

Read Previous

നഗരസഭാ മുറ്റത്ത് അനധികൃത ജനകീയ ഹോട്ടൽ

Read Next

ചിത്താരി സ്വദേശിക്ക് ഗോൾഡൻ വിസ