ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡ്രൈവറെ ക്യാമ്പിലേക്ക് മടക്കി
കാഞ്ഞങ്ങാട് : പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച എംഡിഎംഎ, മയക്കുമരുന്ന് കേസ്സിലെ പ്രതി കല്ലൂരാവി സ്വദേശി അർഷാദിന്റെ ക്വാളിസ് കാറിൽ നിന്ന് വിലപിടിപ്പുള്ള സ്റ്റീരിയോ സെറ്റ് മോഷണം പോയ സംഭവത്തിൽ പോലീസ് ഡ്രൈവർ ചെറുവത്തൂർ സ്വദേശി പ്രശാന്തിനെ (സിപിഒ– 3391) കാസർകോട് ഏആർ ക്യാമ്പിലേക്ക് മടക്കി അയച്ചു. പ്രശാന്തിനെ മടക്കി അയച്ചുകൊണ്ടുള്ള ഉത്തരവ് ജില്ലാ പോലീസ് മേധാവിയിൽ നിന്നുണ്ടായത് ഇന്നലെ വൈകുന്നേരമാണ്.
പ്രശാന്തിന്റെ കൈകൾ പ്രവർത്തിക്കാതെ ക്വാളിസ് കാറിലെ സ്റ്റീരിയോ സെറ്റ് പ്രശാന്തിന്റെ സ്വന്തം ആൾട്ടോ കാറിലെത്താൻ സാധ്യതയില്ലെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്നലെ ലഭിച്ചതിന് ശേഷമാണ് പോലീസ് മേധാവി ഡോ, വൈഭവ് സക്സേന പ്രശാന്തിനെ കാസർകോട് ഏആർ ക്യാമ്പിലേക്ക് തിരിച്ചയക്കാൻ ഉത്തരവിട്ടത്. ഉത്തരവ് ലഭിച്ച ഉടൻ ഏ ആർ ക്യാമ്പിൽ നിന്ന്പ്രശാന്തിനെ ഇന്നലെ തന്നെ കാസർകോട്ടേക്ക് തിരിച്ചു വിളിച്ചു.
ഏആർ ക്യാമ്പിൽ നിന്നാണ് ഒരു വർഷം മുമ്പ് പ്രശാന്ത് ഹൊസ്ദുർഗ്ഗിൽ സ്റ്റേഷൻ ഡ്രൈവറായി ചുമതലയേറ്റത്. സംഭവത്തിൽ ഡിവൈഎസ്പി തലത്തിൽ താഴെയല്ലാത്ത പോലീസ് ഉദ്യോഗസ്ഥന് സ്റ്റീരിയോ മോഷണത്തിന്റെ അന്വേഷണച്ചുമതല പോലീസ് മേധാവി കൈമാറിയിട്ടുണ്ട്. പോലീസ് സേനയ്ക്ക് തന്നെ കടുത്ത നാണക്കേട് വരുത്തി വെച്ച കാഞ്ഞങ്ങാട്ടെ സ്റ്റീരിയോ മോഷണം ജില്ലയൊട്ടുക്കും, സേനയിലും ഉയർന്ന പോലീസ് ഓഫീസർമാരിലും, ചൂടുള്ള ചർച്ചയായി മാറിയിരുന്നു.
ഈ സ്റ്റീരിയോ മോഷണത്തിന്റെ അലയൊലികൾ കള്ളൂർ ജില്ലയിലും പോലീസ് സേനയിൽ പരക്കെ പടർന്നിരുന്നു. സംഭവത്തിൽ താൻ നിരപരാധിയാണെന്ന് വരുത്തിത്തീർക്കാൻ സി.പിഒ പ്രശാന്ത് കഠിനശ്രമം നടത്തിയെങ്കിലും, തെളിവുകൾ ഈ പോലീസ് ഉദ്യോഗസ്ഥന് എതിരായിരുന്നു.