കാഞ്ഞങ്ങാട് : കോട്ടച്ചേരി അലങ്കാർ ലോഡ്ജ് ഉടമയും ഷാർജയിൽ ഇലക്ട്രോണിക്ക് ഷോപ്പുടമയുമായിരുന്ന നോർത്ത് ചിത്താരിയിലെ തവക്കൽ അബ്ബാസ് ഹാജിക്ക് ജന്മ നാട് വിട നൽകി. ഇന്നലെ രാവിലെ നിര്യാതനായ അബ്ബാസ് ഹാജിയുടെ ഭൗതീക ശരീരം നോർത്ത് ചിത്താരി ജുമാമസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്തു.
ഭാര്യ: ആസിയ. മക്കൾ: ഖലീൽ, നസീറ, റഷീദ, സാബിറ, റുക്സാന, ആരിഫ. മരുമക്കൾ: പാലക്കി അഷ്റഫ്, അബ്ബാസ് വലിയവളപ്പിൽ, നൗഷാദ് മാണിക്കോത്ത്, ഇഖ്ബാൽ ചിത്താരി, ഷഹീർ നീലേശ്വരം, സുമയ്യ ബേക്കൽ. സഹോദരങ്ങൾ: സി.എച്ച്. മുഹമ്മദ് ഹാജി ചിത്താരി, സി.എച്ച്. അബൂബക്കർ ആറങ്ങാടി, ആമിന കല്ലൂരാവി.