പള്ളിക്കര : പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ വാർഡ് 19 ൽ ജൂലായ് 21 ന് ഉപതിരഞ്ഞെടുപ്പ്. ഈ വനിതാ വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് അംഗം മുസ്ലിം ലീഗിലെ നസീറ അംഗത്വം സ്വയം രാജിവെച്ചൊഴിഞ്ഞതിനെത്തുടർന്നാണ് പള്ളിപ്പുഴയിൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ബിജെപിക്ക് ഈ വാർഡിൽ ചരിത്രത്തിലാദ്യമായി ഇത്തവണ സ്ഥാനാർത്ഥിയുണ്ട്.
തൊട്ടി അക്കര സ്വദേശി ശൈലജയാണ് ബിജെപി സ്ഥാനാർത്ഥി. യുഡിഎഫിൽ നിന്ന് ലീഗിലെ സമീറ അബ്ബാസും ഇടതുമുന്നണി സ്വതന്ത്ര റഷീദയും ഇത്തവണ ജനവിധി തേടും. ലൈംഗീകാരോപണം നേരിട്ടതിനെ തുടർന്നാണ് നേരത്തെ തിരഞ്ഞെടുക്കപ്പെട്ട അംഗം ലീഗിലെ നസീറ സ്വയം രാജിവെച്ചത്.