ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചിറ്റാരിക്കാല്‍: മലയോര ഹൈവേയില്‍ കാറ്റാംകവല കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കാറ്റാംകവല ഈട്ടിത്തട്ട് സ്വദേശിയും ടാപ്പിംഗ് തൊഴിലാളിയുമായ കപ്പലുമാക്കല്‍ ജോഷി യാണ് 55, മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ട് മണിയോടെ കാറ്റാംകവല കയറ്റത്തില്‍ ആളെ കയറ്റാന്‍ നിര്‍ത്തിയപ്പോള്‍ നിയന്ത്രണം വിട്ട് പിന്നോട്ടുവന്ന കെഎസ് ആര്‍ ടി സി ബസ് 50 മീറ്ററോളം അകലെ റോഡിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാരനെ തട്ടി ഇദ്ദേഹത്തിന്റെ മുകളില്‍ കൂടി കയറിയിറങ്ങുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ബസിന്റെ അടിയില്‍പെട്ട നിലയിലായിരുന്നു. പെരിങ്ങോം അഗ്‌നി രക്ഷാ സേനയും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. മാലോത്ത് നിന്നും ചിറ്റാരിക്കാലിലേക്ക് പുറപ്പെട്ട കെ.എസ്. ആര്‍ ടി.സി.ബസാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മഴയിൽ റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം കഴിഞ്ഞ ദിവസങ്ങളില്‍ നിരോധിച്ചിരുന്നു. ഇന്നലെ മുതല്‍ ഗതാഗതം ഭാഗികമായി പുനരാരംഭിച്ചതിനിടയിലാണ് ഇന്ന് രാവിലെ മറ്റൊരു ദുരന്തമുണ്ടായത്.
മൃതദേഹം ചിറ്റാരിക്കാൽ പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഈട്ടിത്തട്ടിലെ ജോസഫ് – മേരി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈനി. മക്കൾ: അലീന (വിദ്യാർത്ഥിനി എസ്ഏഡിഎസ് സന്യാസ സഭ), അമൽ, അഭി (സെമിനാരി വിദ്യാർത്ഥി). സഹോദരങ്ങൾ: ബിജു, സിബി, ലിൻസി, മനോജ്, ജോജോ.