ബി.എൽ.ഒ. അബ്ദുറഹിമാൻ അന്തരിച്ചു

കാഞ്ഞങ്ങാട് : അജാനൂർ ഇഖ്ബാൽ ഹയർസെക്കണ്ടറി സ്കൂൾ സ്റ്റാഫ് അംഗവും തെരഞ്ഞെടുപ്പ് ചുമതലയുള്ള മാണിക്കോത്ത് ബി.എൽ.ഒവുമായ മാണിക്കോത്തെ കപ്പണക്കാൽ അബ്ദുറഹിമാൻ 48, അന്തരിച്ചു. പുലർച്ചെ നാലരയ്ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മൻസൂർ ആസുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല.

കബറടക്കം ഇന്നുച്ചയ്ക്ക് മാണിക്കോത്ത് ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: റഹ്മത്ത്, മക്കൾ : മുഹമ്മദ് (വിദ്യാർത്ഥി) റാഹില, അഞ്ചാം തരം  വിദ്യാർത്ഥി റഷാദ്,  അഞ്ച് മാസം പ്രായമുള്ള ബിഷ്റുൽഹഫീസ്,  മരുമകൻ:നിയാസ് (ദുബൈ) സഹോദരങ്ങൾ : ഉസ്മാൻ (ജപ്പാൻ) സുഹ്റ, ശരീഫ, മാതാവ് : ആമിന. പിതാവ്: പരേതനായ മുഹമ്മദ്.

LatestDaily

Read Previous

അമ്പലത്തിൽ പാട്ട് വെക്കുന്നതിനെച്ചൊല്ലി തമ്മിലടി: പഞ്ചായത്തംഗമടക്കം ആശുപത്രിയിൽ

Read Next

കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം