കാറും ബൈക്കും കൂട്ടിയിടിച്ച്  യുവാവ് മരിച്ചു

രാജപുരം: ചുള്ളിക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു . ചെറുപുഴ ആരംഭനാല്‍ വീട്ടില്‍ അലോഷ്യസ് സാലി ദമ്പതിയുടെ മകന്‍ വിപിനാണ് 21, മരിച്ചത്. ഇന്റീരിയര്‍ വര്‍ക്ക് തൊഴിലാളിയാണ്. പരപ്പ ഏരാം കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ഇന്ന് രാവിലെ 7.40 ന് ജോലി ആവശ്യങ്ങള്‍ക്കായി പാണത്തൂരിലേക്ക് പോകുമ്പോഴാണ് ചുള്ളിക്കര കൂട്ടക്കുളത്ത് എതിരെ വന്ന കാറിടിച്ചത്.

ഉടനെ നാട്ടുകാര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഏക സഹോദരി വിപിന. അപകടമുണ്ടാക്കിയ കെ.എൽ. 7970 റജിസ്ട്രേഷൻ നമ്പറിലുള്ള കാറോടിച്ചിരുന്നയാൾക്കെതിരെ രാജപുരം പോലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്സെടുത്തു.

Read Previous

ഇലക്ട്രിക് സ്കൂട്ടർ കത്തിയ സംഭവം: ഉടമക്ക് കമ്പനി പണം തിരികെ നൽകി

Read Next

അധ്യാപക തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നു