പാലായി വയലിൽ നെൽകൃഷി വെള്ളത്തിനടിയിൽ

നീലേശ്വരം: നീലേശ്വരം നഗരസഭയിലെ പാലായി വയലിൻ നെൽകൃഷി വെള്ളത്തിനടിയിലായി. ശക്തമായ മഴയിൽ   അറുപതോളം ഏക്കർ വയലിലെ നെൽകൃഷിയാണ് വെള്ളത്തിൻ മുങ്ങിയത്. ഒരു മാസം മുമ്പാണ് ഒന്നാം വിള വിരിപ്പ് കൃഷി ആരംഭിച്ചത്. ഞാറ് നട്ട് വളർന്ന് വരുമ്പോഴേക്കും   വെള്ളത്തിൻ മുങ്ങിയ നിലയിലാണ്.

വി.വി രാഘവൻ, കെ.കുഞ്ഞികണ്ണൻ, പി.കെ കുഞ്ഞിക്കോരൻ, പി.പി.ശശി, പി.കെ ദാമോദരൻ, കണ്ണൻ സത്യക്കാരൻ, രാഘവൻ കാരണവർ തുടങ്ങിയവരുൾപെടെയുള്ളവരുടെ നെൻകൃഷിയാണ് വെള്ളത്തിൽ നശിക്കുന്നത്. രണ്ടാം വിള നെൽ കൃഷിക്ക് വേണ്ടിയുള്ള നെല്ല് ഒന്നാം വിളകൃഷിയിൽ നിന്നാണ് ലഭിക്കേണ്ടന്ന്. നെൽകൃഷിക്ക് വിള ഇൻഷൂറൻസ് ഇല്ലാത്തതിനാൽ നഷ്ടം കർഷകർക്ക് മാത്രം.

Read Previous

പശുഫാം കേന്ദ്രീകരിച്ച് അരലക്ഷം രൂപയുടെ ചൂതാട്ടം : 3 പേർ പിടിയിൽ

Read Next

ഇലക്ട്രിക് സ്കൂട്ടർ കത്തിയ സംഭവം: ഉടമക്ക് കമ്പനി പണം തിരികെ നൽകി