ഏഎസ്ഐയുടെ ആത്മഹത്യയിൽ വിശദ അന്വേഷണം : ഡിവൈഎസ്പി

കാഞ്ഞങ്ങാട്: സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഏഎസ്ഐ കിനാനൂർ പുലിയങ്കുളത്തെ അബ്ദുൾ അസീസിന്റെ, 49 ആത്മഹത്യയെക്കുറിച്ച്  വിശദമായ അന്വേഷണം നടത്തുന്നതിന് വെള്ളരിക്കുണ്ട് സബ് ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി, ഡോ. വി. ബാലകൃഷ്ണൻ പറഞ്ഞു. ഏഎസ്ഐയുടെ ആത്മഹത്യാക്കുറിപ്പുകൾ ലഭിച്ചിട്ടുണ്ട്. കുറിപ്പിൽ ആരോപണ വിധേയനായ ആളെ ചോദ്യം ചെയ്തിട്ടുണ്ട്. ഇനിയും ചിലരെക്കൂടി ചോദ്യം ചെയ്യാനുണ്ട്. അദ്ദേഹം പറഞ്ഞു.

Read Previous

വികാരാധീനയായി ഐശ്വര്യ ലക്ഷ്മി ; ആശ്വസിപ്പിച്ച് സായി പല്ലവി

Read Next

ഇന്ത്യയിൽ നാളെ ദേശീയ ദുഃഖാചരണം; ആബെയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി