വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു

പരിയാരം: കോഴികളുമായി വരികയായിരുന്ന പിക് അപ്പ് ബൈക്കിലിടിച്ച് സഹോദരങ്ങൾ മരിച്ചു. പരിയാരം പാച്ചേനി വീരൻ മുക്കിൽ താമസിക്കുന്ന ബക്കളം സ്വദേശി അക്കരമ്മൽ ലക്ഷ്മണൻ – പാച്ചേനിയിലെപി.വി.ഭാനുമതി ദമ്പതികളുടെ മകൾ എ .സ്നേഹ 24, സഹോദരൻ കാർപെന്റർ തൊഴിലാളി എ.ലോഭേഷ് 34, എന്നിവരാണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം. സ്നേഹയ്ക്ക് മഞ്ചേശ്വരത്തെ ഹയർ സെക്കന്ററി സ്കൂളിൽ ഗസ്റ്റ് ലക്ചററായി നിയമനം ലഭിച്ചതിനെ തുടർന്ന് പയ്യന്നൂർ റെയിൽവെ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം.  .അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പട്രോളിംഗ് സംഘത്തിലുണ്ടായിരുന്ന ചെറുപുഴ എസ്.ഐ.മനോജ് കാനായിയും സംഘവും ഓടി കൂടിയ നാട്ടുകാരും ചേർന്നാണ് കോഴിവണ്ടി ഉയർത്തി അടിയിൽപ്പെട്ട സഹോദരങ്ങളെ പുറത്തെടുത്ത് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. സഹോദരി ലോഭ. പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു

LatestDaily

Read Previous

പോലീസുദ്യോഗസ്ഥന്റെ നിര്‍ത്തിയിട്ട ഇരുചക്രവാഹനം കത്തി നശിച്ചു

Read Next

‘കാളീദേവിയെ കുറിച്ച് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു’; മഹുവ മൊയ്ത്ര