മഴ കനത്തു; മരങ്ങൾ കട പുഴകി

കാഞ്ഞങ്ങാട്: മഴ കനത്തതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലാകെ വെള്ളം കയറി. ഒപ്പം കാറ്റിലും മഴയിലും വൻ നാശനഷ്ടങ്ങളാണ് ജില്ലയിലെങ്ങും. കോട്ടച്ചേരിയിലെ പഴയ റെയിൽവെ ഗേറ്റിന് സമീപം യതീംഖാനക്ക് മുൻവശത്തായി കൂറ്റൻ മരമാണ് കടപുഴകിയത്. അഗ്നിസുരക്ഷാ സേന ഓഫീസർ നസ്റുദ്ധീന്റെ നേതൃത്വത്തിൽ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ സന്നദ്ധ സേവകരുടെ നേതൃത്വത്തിൽ മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

നോർത്ത് കോട്ടച്ചേരി ഇഖ്ബാൽ റോഡിൽ സിറ്റി ചാനലിന് സമീപത്തും കൂറ്റൻ മാവ് കടപുഴകി. പുറമെ നിരവധി സ്ഥലങ്ങളിൽ മരത്തിന്റെ ചില്ലകൾ പൊട്ടി വീണ് ഗതാഗത തടസ്സവും വൈദ്യുതി ലൈനുകൾക്ക് കേടുപാടുകളും സംഭവിച്ചു.

ജില്ലയിൽ ഈ മാസം പതിനൊന്ന് വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

LatestDaily

Read Previous

ശിവാജി ഗണേശന്റെ 270 കോടി സ്വത്തിൻമേൽ തർക്കം; പ്രഭുവിനെതിരെ കേസ്

Read Next

ഗുരുപുരത്ത് കാര്‍ നിയന്ത്രണം വിട്ട് പെട്ടിക്കട തകര്‍ത്തു