പോലീസുദ്യോഗസ്ഥന്റെ നിര്‍ത്തിയിട്ട ഇരുചക്രവാഹനം കത്തി നശിച്ചു

കാഞ്ഞങ്ങാട്: നിര്‍ത്തിയിട്ട ഇരുചക്രവാഹനം കത്തി നശിച്ചു. ഹോസ്ദുര്‍ഗ് പുങ്കാവനം ക്ഷേത്രത്തിനു സമീപത്തെ മരത്തിനു കീഴില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക്ക് സ്‌കൂട്ടിയാണ് അഗ്‌നിക്കിരയായത്. ഹോസ്ദുര്‍ഗ് പോലിസ് സ്റ്റേഷനിലെ ഡ്രൈവര്‍ പ്രദിപിന്റെ കെ എല്‍ 60 ടി 6830 നമ്പര്‍ സ്‌ക്കൂട്ടിയാണ് ബുധനാഴ്ച വൈകുന്നേരം മൂന്നു മണിയോടെ കത്തിയത്. വിവരമറിഞ്ഞ് അഗ്‌നി രക്ഷാ സേനയെത്തി തീയണച്ചെങ്കിലും വാഹനംപൂര്‍ണമായും കത്തി നശിച്ചിരുന്നു.

Read Previous

ഗുരുപുരത്ത് കാര്‍ നിയന്ത്രണം വിട്ട് പെട്ടിക്കട തകര്‍ത്തു

Read Next

വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു