സിപിഎം ഉദുമ മുൻ എംഎൽഏ പി. രാഘവൻ അന്തരിച്ചു

ഉദുമ: സി പി എം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ പി രാഘവന്‍ 77, വിടവാങ്ങി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1991 ലും 1996 ലും ഉദുമ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബേഡകം പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

37 വര്‍ഷത്തോളം സിപിഎം കാസര്‍കോട് ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്നു. 1991, 1996 വര്‍ഷങ്ങളില്‍ ഉദുമ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി. എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍, ദിനേശ് ബീഡി ഡയറക്ടര്‍, തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി, കാസര്‍കോട് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇരുപത്തിയഞ്ചിലേറെ സഹകരണ സംരംഭങ്ങള്‍ക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കം കുറിച്ചിട്ടുണ്ട്.

ഭാര്യ: കമല. മക്കള്‍: അരുണ്‍ കുമാര്‍ (ഏഷ്യാനെറ്റ് ന്യൂസ് ദുബായ് ലേഖകന്‍), അജിത് കുമാര്‍. മുന്നാട് സ്വദേശിയായ പി രാഘവന്‍ സഹകാരി പ്രതിഭകള്‍ക്കായി തലശേരി സഹകരണ റൂറല്‍ ബാങ്ക് ഏര്‍പ്പെടുത്തിയ രണ്ടാമത് ഇ നാരായണന്‍ സ്മാരക പുരസ്‌കാരം നേടിയിരുന്നു. ഉദുമ മണ്ഡലത്തെ  ഇടതുമുന്നണിയുടെ  കോട്ടയാക്കാന്‍ പി രാഘവന്‍ നടത്തിയ പോരാട്ടം വലുതാണ്. സംസ്‌ക്കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം മുന്നാട് നടക്കും.

Read Previous

ചരിത്രമെഴുതി ഇം​ഗ്ലണ്ട്; എഡ്ജ്ബാസ്റ്റൺ പരമ്പര സമനിലയിലാക്കി

Read Next

ഏഎസ്ഐയുടെ ആത്മഹത്യ ഒതുക്കാൻ പോലീസ് നീക്കം