നവമാധ്യമം വഴി പരിചയപ്പെട്ട യുവാവിനൊപ്പം യുവതി വീടുവിട്ടു

മേൽപ്പറമ്പ് : പൊയിനാച്ചിയിൽ നിന്നും കാണാതായ ഇരുപത്തൊന്നുകാരി കാമുകനുമായി വിവാഹിതയായെന്ന് പോലീസ്. പൊയിനാച്ചി അടിയത്ത് വീട്ടിൽ ജി. ശശിയുടെ മകൾ അശ്വതിയാണ് 21, മലപ്പുറം സ്വദേശിയായ കാമുകൻ അഖിലുമായി വിവാഹിതയായത്.

ഇന്നലെ രാവിലെയാണ് അശ്വതിയെ വീട്ടിൽ നിന്നും കാണാതായത്. കോളേജിലേക്കെന്ന വ്യാജേന വീട്ടിൽ നിന്നും പുറപ്പെട്ട പെൺകുട്ടി തിരിച്ചെത്താത്തതിനാലാണ് പിതാവ് പോലീസിൽ പരാതി നൽകിയത്. പരാതിയിൽ മേൽപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് യുവതി വിവാഹിതയായ കാര്യം സ്ഥിരീകരിച്ചത്.

നവമാധ്യമങ്ങൾ വഴിയാണ് അശ്വതി മലപ്പുറം സ്വദേശിയായ അഖിലുമായി പരിചയപ്പെട്ടത്. രണ്ടുവർഷത്തോളമായി ഇവർ തമ്മിൽ സ്നേഹ ബന്ധത്തിലായിരുന്നു. അശ്വതിയെ വിവാഹമാലോചിച്ച് അഖിൽ രക്ഷിതാക്കളെ സമീപിച്ചിരുന്നുവെങ്കിലും, അശ്വതിയുടെ രക്ഷിതാക്കൾ സമ്മതിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് യുവതി കാമുകനെത്തേടി വീടുവിവിട്ടത്.

Read Previous

പൂച്ചക്കാട് കവർച്ച : പത്തുനാൾ കഴിഞ്ഞിട്ടും തുമ്പായില്ല

Read Next

നൂപുർ ശർമയ്‌ക്കെതിരായ വിമർശനം; സുപ്രീം കോടതിക്ക് തുറന്ന കത്ത്