റിസോർട്ടിൽ മോഷണം: ജീവനക്കാരായ ദമ്പതികൾക്കെതിരെ കേസ്

ബേക്കൽ: ബേക്കലിലെ റിസോർട്ടിൽ നിന്നും 6 ലക്ഷം രൂപ കാണാതായ സംഭവത്തിൽ റിസോർട്ട് ജീവനക്കാരായ ദമ്പതികൾക്കെതിരെ ബേക്കൽ പോലീസ്  മോഷണക്കുറ്റത്തിന് കേസെടുത്തു. റിസോർട്ട് ഉടമ ബേക്കൽ വിഷ്ണു മഠത്തിലെ കെ.കെ. പ്രദീപിന്റെ 54, പരാതിയിലാണ് റിസോർട്ട് ജീവനക്കാരും കർണ്ണാടക ചിത്ര ദുർഗ്ഗ് സ്വദേശികളുമായ പ്രദീപ്, ഭാര്യ നിവേദിത  പ്രദീപ് എന്നിവർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തത്.

ജൂലൈ 3-ന് ഉച്ചയ്ക്ക് 2.30 നും 3.30 നുമിടയിലുള്ള സമയത്താണ് ബേക്കൽ ഹോംസ്റ്റേ റിസോർട്ടിന്റെ റിസപ്ഷൻ കൗണ്ടറിന് സമീപത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ച 6 ലക്ഷം രൂപ കാണാതായത്. പണം  കാണാതായതിന് പിന്നിൽ പ്രദീപും, നിവേദിത പ്രദീപുമാണെന്നാണ് ഹോട്ടലുടമയുടെ പരാതി.

Read Previous

ഫാഷൻ ഗോൾഡ് തട്ടിപ്പ് : നിക്ഷേപകർ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു

Read Next

തെങ്ങ് വീണ് വീട് തകർന്നു; അമ്മയും മകനും രക്ഷപ്പെട്ടു