കാഞ്ഞങ്ങാട്: സിപിഎം കാഞ്ഞങ്ങാട് ഏരിയാകമ്മിറ്റിയംഗം എം. രാഘവന്റെ മാതാവ് അതിയാമ്പൂര് മക്കാക്കോടൻ വീട്ടിൽ ലക്ഷ്മി അമ്മ 90, അന്തരിച്ചു. ഭർത്താവ് പരേതനായ പുതിയ പറമ്പത്ത് കുഞ്ഞിരാമൻ. മക്കൾ: കാർത്യായനി, എം രാഘവൻ (സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം). മരുമക്കൾ: അപ്പുക്കുട്ടൻ, അതിയാമ്പൂര്, ഉഷ ( വനിതാ കമ്മീഷൻ ഓഫീസ് ജീവനക്കാരി തിരുവനന്തപുരം ) സഹോദരങ്ങൾ: പരേതനായ കുഞ്ഞാതിയമ്മ, ഭവാനി അമ്മ, കൃഷ്ണൻ, കുഞ്ഞിരാമൻ, ശങ്കരൻ. രണ്ട് മണി മുതൽ 3 മണി വരെ അതിയാമ്പൂരിലെ വീട്ടിൽ പൊതുദർശനം. സംസ്കാരം കൊന്നക്കാട് പറമ്പയിലുള്ള കുടുംബവീട്ടിൽ.