ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വെള്ളരിക്കുണ്ട് : പകുതി വിലയ്ക്ക് വാഹനം നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്തുവെന്ന പരാതിയിൽ വൈദികനും കൂട്ടാളിക്കുമെതിരെ വെള്ളരിക്കുണ്ട് പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. മാലോം വള്ളിക്കടവിൽ പരേതനായ പെരുമ്പള്ളിക്കുന്നിൽ ജോസ് മാത്യുവിന്റെ ഭാര്യ െഡയ്സിജോസാണ് 65, ചിറ്റാരിക്കാൽ മണ്ഡപം ഒ.സി.ഡി. ആശ്രമത്തിലെ വൈദികൻ ഫാ : തോമസ് കണ്ണംപറമ്പിലിനെതിരെ വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകിയത്.
പകുതി വിലയ്ക്ക് വാഹനം നൽകാമെന്ന് വിശ്വസിപ്പിച്ച് 2020 ജൂലൈ 7-നാണ് വൈദികൻ ഡെയ്സിയിൽ നിന്നും 1.75 ലക്ഷം രൂപ തട്ടിയെടുത്തത്. ഡെയ്സിയുടെ ബന്ധുവിന്റെ അക്കൗണ്ടിൽ നിന്നും വൈദികന്റെ നിർദ്ദേശ പ്രകാരമാണ് ജാർഖണ്ഡ് റാഞ്ചി സ്വദേശിയുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തത്. പണം നൽകി 2 വർഷമായിട്ടും വാഹനമോ, പണമോ ലഭിക്കാത്തതിനെത്തുടർന്നാണ് ഇവർ പോലീസിൽ പരാതിയുമായെത്തിയത്.
പകുതി വിലയ്ക്ക് വാഹനം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ഫാ: തോമസ് കണ്ണംപറമ്പിൽ പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ട്. ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനുകളിൽ വൈദികനെതിരെ സമാനമായ കേസുകളുണ്ട്.