ബാങ്കിലേക്ക് പോയ ഗൃഹനാഥനെ കാണാനില്ല

നീലേശ്വരം : ബാങ്കിൽ പണമെടുക്കാൻ പോയ പിതാവിനെ കാണാനില്ലെന്ന മകന്റെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കർണ്ണാടക നെല്ലിയാടി പുത്തൂർ കടബയിലെ മടത്തിലേത്ത് ഹൗസിൽ തങ്കച്ചന്റെ മകൻ ജോണിനെയാണ് 46, നീലേശ്വരത്ത് നിന്നും കാണാതായത്. ജൂൺ 30-ന് 11.15 മണിക്ക് നീലേശ്വരം ഫെഡറൽ ബാങ്കിൽ പണമെടുക്കാൻ ചെന്ന പിതാവ് തിരിച്ചുവന്നില്ലെന്നാണ് മകൻ ആൽവിൻ ജോൺ 18, നീലേശ്വരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

LatestDaily

Read Previous

പുതുവൈ ഉപതെരഞ്ഞെടുപ്പിൽ  എൽഡിഎഫും യുഡിഎഫും പത്രിക നൽകി

Read Next

‘മേജര്‍’; നെറ്റ്ഫ്ലിക്സ് റിലീസ് തിയതി പ്രഖ്യാപിച്ചു