ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം : പള്ളി ഇമാം അടക്കമുള്ള പത്ത് മദ്രസ്സ ജീവനക്കാർക്കും അധ്യാപകർക്കും നീലേശ്വരം പള്ളിയിൽ ശമ്പളം മുടങ്ങി. പള്ളി പുതുക്കിപ്പണിതതിൽ നടന്ന മൂന്നരക്കോടിയുടെ അഴിമതി സംഭവം വഖഫ് ബോർഡിൽ പരാതിയായി എത്തുകയും വഖഫ് ബോർഡ് അഴിമതി കണ്ടെത്തുകയും ചെയ്തതിനെത്തുടർന്ന് ഇപ്പോൾ പള്ളിയുടെ ദൈനംദിന കാര്യങ്ങൾ നടത്താൻ വഖഫ് ബോർഡ് അധികാരപ്പെടുത്തിയ എക്സിക്യൂട്ടീവ് ഓഫീസർ നീലേശ്വരത്തെ ടി.കെ. റഫീഖിന്റെ നിർദ്ദേശങ്ങൾ പള്ളിക്കമ്മിറ്റി പ്രസിഡണ്ട് ടി.കെ. അബ്ദുൾ ഖാദറും സിക്രട്ടറി ടി. സുബൈറും അനുസരിക്കാറില്ല.
പള്ളിയുടെ അക്കൗണ്ട് നീലേശ്വരം ഇന്ത്യൻ ഓവർസീസ് ബാങ്കിലാണ്. എക്സിക്യൂട്ടീവ് ഓഫീസറെ കണ്ട് പള്ളിയിലെ പത്ത് മദ്രസ അധ്യാപകർക്ക് ശമ്പളം കൊടുക്കാനുള്ള പണം നേരായ മാർഗ്ഗത്തിൽ സ്വീകരിക്കാൻ പ്രസിഡണ്ടും സിക്രട്ടറിയും തയ്യാറല്ല. പ്രസിഡണ്ടും, സിക്രട്ടറിയും ഒപ്പിട്ട ചെക്കുമായി മദ്രസ്സ അധ്യാപകർ ഇന്നലെ ബാങ്കിൽ ചെന്നുവെങ്കിലും, പള്ളി ഭരണം എക്സിക്യൂട്ടീവ് ഓഫീസറുടെ അനുമതിയില്ലാത്തതിനാൽ ബാങ്കിൽ നിന്ന് പണം കിട്ടിയില്ല.
പള്ളി ഇമാം അബ്ദുൾ മജീദ് നിസാമി തൽസ്ഥാനം രാജിവെച്ചു. ഇമാമിനും ശമ്പളം ലഭിച്ചില്ല. പള്ളി പരിപാലനത്തിനും ശമ്പള ഇനത്തിലുമായി 95000 രൂപ ഇൗ പള്ളിക്ക് ഒരു മാസം സാമ്പത്തികം വേണം. ബാങ്കിൽ നിന്ന് പണം ലഭ്യമാകാതായതിനാൽ, പള്ളി ഭരണത്തിൽ അധികാരം നഷ്ടപ്പെട്ട ജമാഅത്ത് പ്രസിഡണ്ടും സിക്രട്ടറിയും അങ്കലാപ്പിലാണ്. തർബിയത്തുൽ ഇസ്്ലാം ജമാഅത്ത് കമ്മിറ്റിയിൽ മൂന്നരക്കോടി രൂപയുടെ അഴിമതിയാണ് നടത്തിയിട്ടുള്ളത്. പള്ളി ഭരണം എക്സിക്യൂട്ടീവ് ഓഫീസറെ ഏൽപ്പിച്ചിട്ട് 3 മാസമായി.