തട്ടിക്കൊണ്ടുപോയി കൊല: 3 പേർ കൂടി അറസ്റ്റിൽ

മഞ്ചേശ്വരം : കുമ്പള മുഗുവിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തി ആശുപത്രിയിൽ ഉേപക്ഷിച്ച സംഭവത്തിൽ 3 പേർ കൂടി അറസ്റ്റിൽ. മുഗുവിലെ അബൂബക്കർ സിദ്ധിഖിനെ അടിച്ചുകൊന്ന കേസിലെ പ്രതികളെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം ഉദ്യാവർ ജെ.എം. റോഡ് റസീന മൻസിലിൽ റിയാസ് ഹസ്സൻ 33, ഉപ്പള ഭഗവതി ടെമ്പിൾ റോഡ് ന്യൂറഹ്മത്ത് മൻസിലിലെ അബ്ദുൾ റസാഖ് 46, മഞ്ചേശ്വരം കുഞ്ചത്തൂർ നവാസ് മൻസിലിലെ അബൂബക്കർ സിദ്ധിഖ് 33, എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ കാസർകോട് ഡിവൈ എസ്പി, പി. ബാലകൃഷ്ണൻ നായരുൾപ്പെട്ട സംഘം അറസ്റ്റ് ചെയ്തത്.

Read Previous

ഏ.എസ്ഐയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

Read Next

ഭണ്ഡാരം മോഷ്ടിക്കാൻ ശ്രമിച്ച കള്ളനെ കയ്യോടെ പിടികൂടി