ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വെള്ളരിക്കുണ്ട് : ആത്മഹത്യ ചെയ്ത സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഏ.എസ്.ഐ കിനാനൂർ പുലിയംകുളത്തെ അബ്ദുൾ അസീസിന്റെ രണ്ട് ആത്ഹത്യാകുറിപ്പുകൾ ലഭിച്ചതായി വെള്ളരിക്കുണ്ട് സബ് ഇൻസ്പെക്ടർ, എം.പി. വിജയകുമാർ വെളിപ്പെടുത്തി. പരേതന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്താൽ ആത്മഹത്യയ്ക്കുണ്ടായ കാരണങ്ങൾ വ്യക്തമാകും.
ഇരു കടലാസുകളിലുമെഴുതിയ കുറിപ്പുകളാണ് അസീസിന്റെ മുറിയിൽ നിന്നും കണ്ടെടുത്തത്. അസീസിന്റെ മരണത്തിന്റെ ആഘാതത്തിൽ നിന്നും കുടുംബാംഗങ്ങളും ബന്ധുക്കളും മോചിതരായിട്ടില്ലാത്തതിനാൽ അവരോട് വിവരങ്ങൾ ചോദിച്ചറിയുന്ന നടപടികൾ പെട്ടെന്നുണ്ടാകില്ല. നാട്ടുകാർക്കും, സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും, സഹപ്രവർത്തകർക്കും ഏറെ പ്രിയങ്കരനായിരുന്ന അസീസിനെ നിറഞ്ഞ ചിരിയോടെ മാത്രമെ എപ്പോഴും കാണാൻ കഴിഞ്ഞിട്ടുള്ളു.
കുന്നുംകൈ പാലക്കുന്ന് സ്വദേശിയായ ഇദ്ദേഹം വിവാഹശേഷമാണ് പരപ്പ പുലിയംകുളത്ത് താമസമാക്കിയത്. കിനാനൂർ-കരിന്തളം മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ജാസ്മിന്റെ നേർ സഹോദരിയാണ് അസീസിന്റെ ഭാര്യ. സദാസമയവും സന്തോഷവാനായി കാണാറുള്ള അബ്ദുൾ അസീസ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം കുടുംബ പ്രശ്നങ്ങളാണ്.
ഭാര്യയും മക്കളുമൊത്ത് സന്തോഷകരമായ കുടുംബ ജീവിതം നയിച്ചിരുന്ന ഇദ്ദേഹത്തെ ആത്മഹ്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. അതിനിടെ ഇവരുടെ കുടുംബത്തിൽ കയറിക്കളിച്ച സമ്പന്നൻ പൊതുവാൾ നമ്പ്യാർ നാട്ടിൽ നിന്നും മുങ്ങിയിട്ടുണ്ട്.