നഗരസഭ  വാർഡ് 11  ഉപതെരഞ്ഞെടുപ്പ് ജുലായ് 20-ന്

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ വാർഡ് പതിനൊന്നിൽ ജുലായ് 20-ന് ഉപതെരഞ്ഞെടുപ്പ്. സിപിഎമ്മിലെ സി. ജാനകിക്കുട്ടി മരണപ്പെട്ട ചെമ്മട്ടംവയൽ പുതുവൈ വാർഡിലാണ് ഉപതെരഞ്ഞെടുപ്പ്. ഇത്തവണ എൻ. ഇന്ദിരയാണ് ഇടതുസ്ഥാനാർത്ഥി.

വാർഡിൽ തന്നെയാണ് ഇന്ദിര താമസം. പിഗ്്മിജീവനക്കാരിയാണ്. ഭർത്താവ് വി. നാരായണൻ ജില്ലാ ആശുപത്രിക്കടുത്ത് സ്റ്റുഡിയോ നടത്തുന്നു. യുഡിഎഫ് സ്ഥാനാർത്ഥി സി. ശ്യാമളയാണ്. നഗരസഭ മുൻ വൈസ് ചെയർപേഴ്സണായിരുന്നു. പത്രികാ സമർപ്പണം നാളെ തുടങ്ങും. 542 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ സി. ജാനകിക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടത്.

Read Previous

മഴയിൽ വീട് തകർന്ന,കുടുംബം രക്ഷപ്പെട്ടു

Read Next

ഗൾഫ് കറൻസികളുടെ മൂല്യം ഉയർന്ന നിരക്കിൽ നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്