പോളണ്ടിൽ നിന്നും തലശ്ശേരിയിലേക്ക് ലഹരിക്കടത്ത്

തലശ്ശേരി : ധർമ്മടം പോലീസ് പരിധിയിലെ ഇടത്തിലമ്പലത്തെ വീട്ടിൽ ഇന്നലെ രാവിലെ മുതൽ എക്സൈസ് സംഘം നടത്തിയ മിന്നൽ റെയ്ഡിൽ കഞ്ചാവും ഹാഷിഷ് ഓയിലും അടക്കമുള്ള മയക്ക് മരുന്നുകൾ കണ്ടെത്തി.

ഇടത്തിലമ്പലത്തെ വികാസിന്റെ കാവ്യാസിൽ നിന്നും 300 ഗ്രാം കഞ്ചാവും ഒരു ഗ്രാം ഹാഷിഷ് ഓയിലും അര ഗ്രാം എം.ഡി.എം. എയുമാണ് കണ്ടെടുത്തത്. വികാസിന്റെ പേരിൽ കഴിഞ്ഞ ദിവസം പോളണ്ടിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ പാർസലിൽ എൽ.എസ്.ഡി.സ്റ്റാമ്പുകൾ ഉണ്ടായിരുന്നു.

സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവ ഏറണാകുളം ജില്ലാ എക്സൈസിന് കൈമാറി. ഇവർ കണ്ണൂർ ജില്ലാ എക്സൈസിന് നൽകിയ വിവരത്തെ തുടർന്നാണ് വികാസിന്റെ വീട്ടിൽ റെയ്ഡ് നടന്നത്. വികാസിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.

LatestDaily

Read Previous

തളിപ്പറമ്പ് കുറ്റിക്കോലിൽ വീണ്ടും വാഹനാപകടം

Read Next

എയ്ഡഡ് സ്കൂളുകൾ അനധികൃതമായി  കൈവശം വെച്ച പ്ലസ്വൺ സീറ്റുകൾ തിരിച്ചു പിടിക്കും