ഏഎസ് ഐയുടെ ആത്മഹത്യ; ഭാര്യ പ്രതിക്കൂട്ടിൽ

നീലേശ്വരം: കാസർകോട് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഏ എസ് ഐ കിനാനൂർ കരിന്തളം പുലിയങ്കുളത്തെ അബ്ദുൾ അസീസിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ഭാര്യ പ്രതിക്കൂട്ടിൽ. ഭാര്യയുടെ ചില വഴിവിട്ട നീക്കങ്ങൾ അസീസ് അദ്ദേഹത്തിന് ഏറെ അടുപ്പമുള്ള ചില പോലീസ് ഉദ്യോഗസ്ഥരുടെ  ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പ്രശ്നങ്ങളൊന്നുമില്ലാതെ നല്ല ദാമ്പത്യം നയിച്ചിരുന്ന അസീസിന് രണ്ടു മക്കളുണ്ട്. മൂത്തത് പെൺകുട്ടിയാണ്.

ഭാര്യ പഠിച്ച സ്കൂളിൽ സഹപാഠി ഗ്രൂപ്പ് രൂപീകരിച്ചതിന് ശേഷം ഭാര്യയുടെ കൂടെപ്പഠിച്ച ഒരു നമ്പ്യാർ യുവാവ് ഈ കുടംബത്തിൽ ആധിപത്യം സ്ഥാപിച്ചതോടെയാണ് അബ്ദുൾ അസീസിന്റെ ദാമ്പത്യ ജീവിതത്തിൽ വിള്ളലുകൾ വിണത്. പ്രവാസിയായ ഭാര്യയുടെ സഹപാഠി, തീർത്തും നിസ്വാർത്ഥനും, സ്നേഹ സമ്പന്നനുമായ അസീസിന്റെ കുടുംബത്തിൽ ആധിപത്യം സ്ഥാപിച്ചത് ഭാര്യാ സഹോദരന് വിദേശത്ത് ജോലി സമ്പാദിച്ചു കൊടുത്തതോടെയാണ്.

സമ്പന്നനായ നമ്പ്യാർ പിന്നീട് അസീസിന്റെ കുടുംബത്തിൽ പണം വാരിയെറിഞ്ഞതോടെ അസീസ് വീട്ടിൽ നിന്നും , കുടുംബത്തിൽ നിന്നും , ഒറ്റപ്പെട്ടു തുടങ്ങുകയായിരുന്നു. ഇതോടെ നമ്പ്യാർക്ക് രാപ്പകൽ കയറിയിറങ്ങാനുള്ള  സ്വാതന്ത്ര്യം ഈ വീട്ടിൽ എളുപ്പമാവുകയും ചെയ്തു. അതുവരെ മദ്യത്തിന്റെ രുചി പോലും  എന്തെന്നറിയാതിരുന്ന അബ്ദുൾ അസീസ് ജോലി കഴിഞ്ഞ് വീട്ടിലെത്താറുള്ളത് മദ്യലഹരിയലായി.

ഭാര്യാസുഹൃത്തും സഹപാഠിയുമായ നമ്പ്യാർ, അസീസിന്റെ കുടുംബത്തിൽ കൂടുതൽ ആധിപത്യം സ്ഥാപിച്ചതോടെ, അസീസ് വീട്ടിൽ നിന്ന് തന്നെ പുറത്താകുമെന്ന ഘട്ടം വരെ എത്തിയപ്പോഴാണ് കാഞ്ഞങ്ങാട്ടെ മേലുദ്യോഗസ്ഥൻ ഇടപെട്ട് അസീസിന്റെ ഭാര്യയുമായി സംസാരിച്ച് അനുനയ നീക്കം നടത്തിയത്. ഇതോടെ നമ്പ്യാർ ഒന്നുകൂടി കുടുംബത്തിൽ പിടിമുറുക്കി. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന നിലയിലെത്തിയപ്പോൾ, അസീസും നമ്പ്യാരെച്ചൊല്ലി ഭാര്യയോട്  പ്രതികരിച്ചു  തുടങ്ങിയപ്പോൾ, ഭാര്യയോട് പോലീസിൽ പരാതി കൊടുക്കാൻ ഉപദേശിച്ചതും മറ്റും നമ്പ്യാരാണ്.

പരിചയപ്പെട്ടവരോടെല്ലാം അങ്ങേയറ്റം സ്നേഹത്തോടെയും മേലുദ്യോഗസ്ഥരോട് ഏറെ ബഹുമാനത്തോടെയും ഇടപെടാറുള്ള അസീസിനെ പോലീസ് സേനയിലും, നാട്ടിലും ജനങ്ങൾക്കും ഏറെ ഇഷ്ടമായിരുന്നു. കുന്നുംകൈ പാലക്കുന്ന് സ്വദേശിയായ അബ്ദുൾ അസീസ് സ്വന്തമായി പണിത വീട്ടിലാണ് ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം താമസിച്ചിരുന്നത്. ഈ വീട്ടിനകത്താണ് അസീസ് നാൽപ്പത്തിയൊമ്പതാം വയസ്സിൽ കെട്ടിത്തൂങ്ങി ജീവിതമവസാനിപ്പിച്ചത്.

LatestDaily

Read Previous

അപ്രതീക്ഷിത നീക്കവുമായി ബി.ജെ.പി; മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്നാഥ് ഷിന്ദേ

Read Next

വീണ്ടും ആർടിപിസിആർ; വിദേശത്തുനിന്ന് വരുന്നവർക്ക് പരിശോധന ഉണ്ടായിരിക്കും