ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മഞ്ചേശ്വരം: പ്രവാസിയും പുത്തിഗെ മുഗു റോഡിലെ നസീമ മൻസിലിലെ താമസക്കാരനുമായ അബൂബക്കർ സിദ്ദീഖിനെ 32, തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷിക്കുന്ന ക്വട്ടേഷൻ സംഘത്തിലെ പ്രധാനി വിദേശത്തേക്ക് കടന്നതായി സൂചന. പൈവളിഗെ സ്വദേശി മുഹമ്മദ് റയീസാണ് 32, വിദേശത്തേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് കൊല നടന്നത്. പിറ്റേ ദിവസം ഇയാൾ വിദേശത്തേക്ക് കടന്നതായാണ് വിവരം.
ഇയാൾക്ക് പിന്നാലെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സംഘത്തിലെ മറ്റൊരാളെ ചൊവ്വാഴ്ച ബംഗളൂരു വിമാനത്താവളത്തിൽ പിടികൂടി. ഇയാളെ കേരള പോലീസിന് കൈമാറും. കൊലയുമായി ബന്ധപ്പെട്ട് പത്തോളം പേരെ പൊലീസ് ചോദ്യം ചെയ്തു. നിലവിൽ ആറ് പേർ പോലീസ് കസ്റ്റഡിയിലാണ്. വിദേശത്തേക്ക് കടത്താൻ ഏൽപ്പിച്ച ഡോളർ നഷ്ടപ്പെട്ടതിനെ തുടർന്നാണ് സിദ്ദീഖ് കൊല്ലപ്പെടുന്നത്.
ഉപ്പള സ്വദേശിയും മഞ്ചേശ്വരത്ത് താമസക്കാരനുമായ ട്രാവൽസ് ഉടമയുടെ 40 ലക്ഷം രൂപ വിലമതിക്കുന്ന ഡോളറാണ് നഷ്ടപ്പെട്ടത്. ഇത് തിരിച്ചു പിടിക്കാൻ ഇയാൾ പൈവളിഗെയിലെ അധോലോക സംഘത്തിന് ക്വട്ടേഷൻ നൽകുകയായിരുന്നു. മരണ വിവരമറിഞ്ഞു ക്വട്ടേഷൻ നൽകിയ ട്രാവത്സ് ഉടമയും ഒളിവിലാണ്. പ്രതികളെ കണ്ടെത്താൻ കാസർകോട് ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായർ, ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി യു. പ്രേമൻ എന്നിവരുടെ നേതൃത്വത്തിൽ 14 അംഗ അന്വേഷണ സംഘത്തെ നിയമിച്ചു.