പോലീസുദ്യോഗസ്ഥൻ തൂങ്ങിമരിച്ചു

പരപ്പ : പോലീസുദ്യോഗസ്ഥനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഏ.എസ്ഐയും കുന്നുംകൈ പാലക്കുന്ന് സ്വദേശിയുമായ അസീസ് വേലിക്കോത്തിനെയാണ് 48, പരപ്പ പുലിയംകുളത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കുന്നുംകൈ പാലക്കുന്നിലെ പരേതനായ മമ്മു ചിറമ്മൽ – അലീമ വേലിക്കോത്ത് ദമ്പതികളുടെ മകനായ അസീസ് വെള്ളരിക്കുണ്ട്, രാജപുരം സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരുതവണ പരിചയപ്പെട്ടവർ ഒരിക്കലും മറക്കാത്ത വ്യക്തിത്വത്തിനുടമയായ അസീസിന്റെ മരണം നാട്ടുകാരെയും സഹപ്രവർത്തകരെയും സുഹൃത്തുകളെയും ഞെട്ടലിലാഴ്ത്തി.

പരപ്പ സ്വദേശിയായ ജസീലയാണ് ഭാര്യ : മക്കൾ : അക്കീല 21, ജവാദ് 17, സഹോദരങ്ങൾ : കാസിം, സലാം, സഫിയ, അസ്മ, സാജിത, മൈമുന. മൃതദേഹം വെള്ളരിക്കുണ്ട് പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.

LatestDaily

Read Previous

‘പക’ ഒടിടി റിലീസിന് ഒരുങ്ങുന്നു; സോണി ലിവിൽ റിലീസ് ചെയ്യും

Read Next

കുണ്ടംകുഴി ധനകാര്യ കമ്പനി സംശയ നിഴലിൽ