ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം : നീലേശ്വരം പോലീസ് സ്റ്റേഷന് സമീപം മന്ദംപുറത്ത് ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ചത് തിരുവനന്തപുരം സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. തിരുവനന്തപുരം കാട്ടായിക്കോണം പോത്തൻകോട് സൂര്യ നിവാസിൽ കുട്ടന്റെ മകൻ സുരേഷാണ് 58, ആളൊഴിഞ്ഞ വീടിന്റെ ജനാലയിൽ തൂങ്ങി മരിച്ചത്.
ഇന്നലെയാണ് സുരേഷിനെ ദേശീയപാതയോരത്തെ ഡോക്ടറുടെ ആളൊഴിഞ്ഞ വീട്ടിൽ കെട്ടിത്തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ആരുടെതാണെന്ന് ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞിരുന്നില്ല. ജൂൺ 17 മുതലാണ് സുരേഷിനെ പോത്തൻകോട് നിന്ന് കാണാതായത്.
ഇദ്ദേഹത്തെ കാണാനില്ലെന്ന് ബന്ധുക്കൾക്ക് കാട്ടായിക്കോണം പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. മൃതദേഹം നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ നീലേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
434