ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : പതിനാറു മാസം മുമ്പ് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്ത പുതിയകോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടത്തിന്റെ നമ്പർ പോലും ഇനിയുമായിട്ടില്ല. ഇ. ചന്ദ്രശേഖരൻ ഇന്നലെ നിയമസഭയിൽ ഉന്നയിച്ച സബ് മിഷനുള്ള മറുപടിയിലാണ് കെട്ടിട നമ്പർ പോലുമായില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന്റെ വിശദീകരണമുണ്ടായത്.
അഗ്നി രക്ഷാസേനയുടെ സാക്ഷ്യപത്രം ഇനിയും ആയിട്ടില്ല. വൈദ്യുതി കണക്ഷനുള്ള നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കിയെങ്കിലും വൈദ്യുതി കണക്ഷൻ ഇനിയും കിട്ടിയില്ല. കെട്ടിടത്തിന്റെ മട്ടുപ്പാവിൽ ഷീറ്റ് പാകുന്ന പണി നടക്കുന്നുണ്ട്. ആധുനിക സംവിധാനത്തോട് കൂടിയുള്ള ഓപ്പറേഷൻ തിയേറ്റർ, ഗ്യാസ് പൈപ്പ് ലൈൻ, ലിഫ്റ്റ് എന്നിവയും അഡ്മിനിസ്ട്രേഷൻ ബ്ലോക്കും പൂർത്തിയാവേണ്ടതുണ്ട്.
ഒന്നരക്കോടിയിലേറെ രൂപക്കുള്ള ഉപകരണങ്ങൾ ആവശ്യമുണ്ട്. പതിനഞ്ച് ഡോക്ടർമാരെയും 22 സ്ഥിരം ജീവനക്കാരെയും നിയമിക്കാനുള്ള നടപടി ക്രമങ്ങൾ കടലാസിലാണ്. ഏഴ് സ്റ്റാഫ് നഴ്സുമാരുടെയും രണ്ട് ഫാർമസിസ്റ്റുകളുടെയും, രണ്ട് ക്ലാർക്കുമാരുടെ തസ്തികകൾ അനുവദിച്ചുെവങ്കിലും, നിയമനമായിട്ടില്ല. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്ന് സമ്മതിക്കുമ്പോഴും എത്രയും വേഗം ആശുപത്രി പ്രവർത്തനം തുടങ്ങുമെന്നുള്ള ഉറപ്പ് മന്ത്രി വീണാ ജോർജ്ജ് നൽകിയത് വെറും തട്ടിപ്പാണ്.