ഗാർഹിക പീഡനത്തിന് കേസ്

ബേക്കൽ : സ്ത്രീധന പീഡനമാരോപിച്ച് യുവതി നൽകിയ പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ബേക്കൽ പോലീസ് കേസെടുത്തു. പാലക്കുന്ന് ദാറുൽസലാമിലെ സി.കെ. ഹംസയുടെ മകൾ സി. എച്ച്. അസീറയാണ് 31, പരാതിക്കാരി. 2017-ലാണ് അസീറയും പെരിന്തൽമണ്ണ കുറുവമ്പാലം ചിറക്കൽ ഹൗസിൽ മുഹമ്മദ് സുഹൈലുമായി 31, വിവാഹിതരായത്.

വിവാഹശേഷം ഭർതൃഗൃഹത്തിലും വിദേശത്തും കൂടുതൽ സ്വർണ്ണവും പണവുമാവശ്യപ്പെട്ട് നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് അസീറയുടെ പരാതി. ഇവരുടെ പരാതിയിൽ ഭർത്താവ് മുഹമ്മദ് സുഹൈൽ, ഭർതൃബന്ധുക്കളായ റസിയ മുഹമ്മദലി 55, മുഹമ്മദലി 65, ഫാരിഷ 42, പി. ഇബ്രാഹിംകുട്ടി 52, എന്നിവർക്കെതിരെയാണ് ബേക്കൽ പോലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തത്.

Read Previous

കല്ലേപ്പള്ളി മേഖലയിൽ പ്രകമ്പനം 

Read Next

‘അടല്‍’; മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയിയുടെ ജീവിതം സിനിമയാകുന്നു