കുമ്പള തട്ടിക്കൊണ്ടുപോകൽ: 17 പേർക്കെതിരെ കേസ്

കുമ്പള : കുമ്പളയിൽ കൊല്ലപ്പെട്ട അബൂബക്കർ സിദ്ധിഖിന്റെ ബന്ധുവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ക്രൂരമായി മർദ്ദിച്ച സംഘത്തിനെതിരെ മഞ്ചേശ്വരം പോലീസ് നരഹത്യാശ്രമമടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തു. മുഗു അടുക്കം ഹൗസിലെ അബ്ദുൾ  ഖാദറിന്റെ മകനും കൊല്ലപ്പെട്ട അബൂബക്കർ സിദ്ധിഖിന്റെ ബന്ധുവുമായ കെ.പി. മുഹമ്മദ് അൻസാരിയുടെ 31, പരാതിയിൽ നൂർഷാ, സാപ്പി, കണ്ടാലറിയാവുന്ന 15 പേർ എന്നിങ്ങനെ 17 പേർക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് നരഹത്യാശ്രമമടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തത്.

ജൂൺ 24-നാണ് കെ.പി. അൻസാരിയേയും, അബൂബക്കർ സിദ്ധിഖിന്റെ സഹോദരൻ അൻവറിനെയും ഒരു സംഘം തട്ടിക്കൊണ്ടുപോയി വീട്ടിനുള്ളിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചത്. രണ്ട് ദിവസമാണ് ഇവർക്ക് വീട്ടുതടങ്കലിൽ കഴിയേണ്ടി വന്നത്. സഹോദരനെ ബന്ദിയാക്കിയ ക്വട്ടേഷൻ സംഘം ഇതിന്റെ പേരിലാണ് അബൂബക്കർ സിദ്ധിഖിനെ ഗൾഫിൽ നിന്നും വിളിച്ചുവരുത്തിയത്.

Read Previous

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച  പതിനേഴുകാരന്റെ പേരിൽ കേസ്സ്

Read Next

മുറിയനാവിയുമായി രാഷ്ട്രീയ തർക്കം