മുറിയനാവിയുമായി രാഷ്ട്രീയ തർക്കം 

കാഞ്ഞങ്ങാട് : സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗം മഹമൂദ് മുറിയനാവിയുമായുണ്ടായ തർക്കത്തിന് കാരണം രാഷ്ട്രീയമെന്ന് മുസ്്ലീം ലീഗ്  നഗരസഭാ കൗൺസിലർ സി.കെ. അഷ്റഫ്. തർക്കത്തിന് ജമാഅത്ത് കണക്കുമായി യാതൊരു ബന്ധവുമില്ലെന്നും ,അദ്ദേഹം അവകാശപ്പെട്ടു. വിരുദ്ധ രാഷ്ട്രീയ കക്ഷികളിൽപ്പെട്ടവരായതിനാൽ തങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. പല തവണ താൻ മഹമൂദ് മുറിയനാവിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും സി.കെ. അഷ്റഫ് പറഞ്ഞു.

നഗരസഭാ തെരഞ്ഞെടുപ്പിലടക്കമുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കഴിഞ്ഞ ദിവസത്തെ സംഭവത്തിന് കാരണമെന്നും, സി.കെ. അഷ്റഫ് പറഞ്ഞു. മഹമൂദ് നഗരസഭാ ഭരണകാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നുവെന്നും സി. കെ. അഷ്റഫ് ആരോപിച്ചു. അതേസമയം, സി.കെ. അഷ്റഫും മഹമൂദ് മുറിയാവിയും തമ്മിലുള്ള തർക്കത്തിന് കാഞ്ഞങ്ങാട് കടപ്പുറം മഹല്ല് ജമാഅത്ത് കമ്മിറ്റിയുമായി ബന്ധമില്ലെന്ന് ജമാഅത്ത് സിക്രട്ടറി പി.കെ. സുബൈറും പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഇരുവരും ചേർന്ന് റോഡിൽ നടന്ന വാക്കേറ്റത്തിന് ജമാഅത്തുമായി ബന്ധമില്ലെന്നും കാഞ്ഞങ്ങാട് കടപ്പുറം മഹല്ല് ജമാഅത്ത് കമ്മിറ്റി അറിയിച്ചു.

Read Previous

കുമ്പള തട്ടിക്കൊണ്ടുപോകൽ: 17 പേർക്കെതിരെ കേസ്

Read Next

ഹോക്കി ഒളിമ്പ്യൻ വരീന്ദർ സിംഗ് അന്തരിച്ചു