പള്ളിയിൽപ്പോയ യുവതിയെ കാണാനില്ല

വെള്ളരിക്കുണ്ട് : പള്ളിയിലേക്ക് പോയ യുവതിയെ കാണാനില്ല. വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വെള്ളരിക്കുണ്ട് പാത്തിക്കര സ്വദേശിയായ യുവതിയെയാണ് ഇന്നലെ രാവിലെ 7.15 മുതൽ വീട്ടിൽ നിന്നും കാണാതായത്. പാത്തിക്കര തടത്തിൽ ഹൗസിൽ ടി.ജെ. ഫിലിപ്പിന്റെ മകൾ ലിയഫിലിപ്പാണ് 20, ഇന്നലെ പള്ളിയിലേക്കെന്ന വ്യാജേന വീട്ടിൽ നിന്നും പുറപ്പെട്ടത്.

മകൾ തിരിച്ചെത്താത്തതിനെത്തുടർന്നാണ് പിതാവ് വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകിയത്. ലിയമോൾ ഫിലിപ്പ് പരപ്പ സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി നിധിനൊപ്പമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർ വിവാഹിതരായതായി വെള്ളരിക്കുണ്ട് പോലീസിനെ അറിയിച്ചിട്ടുണ്ട്.

Read Previous

തോയമ്മൽ വാർഡിൽ 21 ന് ഉപതെരഞ്ഞെടുപ്പ്

Read Next

സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ നഗരസഭാ കൗൺസിലർ മർദ്ദിച്ചു