പ്രവാസി ചെങ്കൽപ്പണയിലെ  വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: അവധിക്ക്   നാ ട്ടിലെത്തിയ പ്രവാസി  ചെങ്കൽപ്പണയിലെ  വെള്ളക്കെട്ടിൽ മരിച്ച നിലയിൽ. പറക്കളായി മുളവന്നൂരിലെ മുട്ടിൽ വീട്ടിൽ ദാമോദരൻ – കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകൻ പ്രകാശനാണ്, 38 ആണ് മരിച്ചത്.

പുലർച്ചെ രണ്ട് മണി വരെ വീട്ടിലുണ്ടായിരുന്ന പ്രകാശനെ ഇന്ന് രാവിലെയാണ് വീടിന് സമീപത്തെവെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടത്. അവിവാഹിതനാണ് നീണ്ട പത്തു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷമാണ് പ്രകാശൻ നാലു ദിവസം മുമ്പ്  നാട്ടിലെത്തിയത്.

Read Previous

കച്ചവട പങ്കാളിയെ വഞ്ചിച്ച് കൊവ്വൽപ്പള്ളി സ്വദേശി ഗൾഫിലേക്ക് മുങ്ങി

Read Next

ബി. സുകുമാരന് ആദരാഞ്ജലി; വിട പറഞ്ഞത് നിസ്വാർത്ഥ സേവകൻ