കൊതുക് നിർമ്മാർജ്ജനം നഗരസഭ മറന്നു

കാഞ്ഞങ്ങാട്: നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പ്രവർത്തനം വട്ടപ്പൂജ്യം. സിപിഎമ്മിലെ കെ.വി. സുജാത അധ്യക്ഷയായ നഗരഭരണം നിലവിൽ വന്നിട്ട് വർഷം ഒന്നര കഴിഞ്ഞുവെങ്കിലും, ഈ കാലയളവിൽ നഗര പ്രദേശങ്ങളിൽ ഒരിക്കൽപോലും കൊതുകുനിർമ്മാർജ്ജനം നടത്തിയിട്ടില്ല.

സിപിഎമ്മിലെ കെ.വി. സരസ്വതിയാണ്  ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിപക്ഷത്തുനിന്നും ഭരണപക്ഷത്തുനിന്നുമുള്ള ഇതര അംഗങ്ങളും ആരോഗ്യം സ്റ്റാൻഡിംഗ്  കമ്മിറ്റിയിലുണ്ട്. കമ്മിറ്റി മാസത്തിൽ ചേരാറുണ്ടെങ്കിലും, തീരുമാനങ്ങളൊന്നും സ്വീകരിക്കാറില്ല. മഴ പെയ്തു തുടങ്ങിയതോടെ നഗരപരിധിയിൽ കൊതുകുകൾ മനുഷ്യരെ പൊതിഞ്ഞ് ആക്രമിക്കുകയാണ്.

നഗരത്തിലെ മലിനജലക്കെട്ട് മാറ്റി സ്ഥാപിക്കാനും കൊതുകു  നശീകരണം നടത്താനും നഗരസഭയ്ക്ക് ഒട്ടും താൽപ്പര്യമില്ല. ഫലം പകർച്ച വ്യാധികൾ ജനങ്ങളിൽ പടർന്നു പിടിക്കുന്നു. വയറിളക്കവും, ഛർദ്ദിയും ജലദോഷപ്പനിയും കാഞ്ഞങ്ങാട്ട് ജനങ്ങളിൽ പടർന്നുപിടിച്ചിട്ടുണ്ട്.

LatestDaily

Read Previous

കുമ്പള പ്രവാസിയുടെ കൊല; രണ്ടുപേർ കസ്റ്റഡിയിൽ

Read Next

കച്ചവട പങ്കാളിയെ വഞ്ചിച്ച് കൊവ്വൽപ്പള്ളി സ്വദേശി ഗൾഫിലേക്ക് മുങ്ങി