ബി. സുകുമാരന് ആദരാഞ്ജലി; വിട പറഞ്ഞത് നിസ്വാർത്ഥ സേവകൻ

കാഞ്ഞങ്ങാട്: ഇന്നലെ പുലർച്ചെ അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവും സിഎംപി സംസ്ഥാന നിർവ്വാഹക സമിതിയംഗവുമായ ബി. സുകുമാരന് നാടിന്റെ ശ്രദ്ധാഞ്ജലി. സിപിഎമ്മിന്റെ ആദ്യകാല  യുവജനനേതാവും പാർട്ടി ഏരിയാ കമ്മിറ്റിയംഗവും ലോക്കൽ സിക്രട്ടറിയുമായിരുന്ന ബി. സുകുമാരൻ മലയോര മേഖലയിൽ സിപിഎമ്മിന് വേരോട്ടമുണ്ടാക്കുന്നതിൽ പങ്ക് വഹിച്ചു.

എം.വി. രാഘവന്റെ നേതൃത്വത്തിൽ സിഎംപി രൂപീകൃതമായപ്പോൾ സിഎംപിയിൽ സജീവ സാന്നിദ്ധ്യമായ സുകുമാരൻ സിഎംപി ജില്ലാ സിക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായി രുന്നു. അർബ്ബൻ ബാങ്ക് പ്രസിഡണ്ടും കെ. മാധവൻ ഫൗണ്ടേഷൻ സ്ഥാപകാംഗവും കാഞ്ഞങ്ങാട് വികസന വേദിയുടെ നേതൃനിരയിൽ ശ്രദ്ധേയനായ പ്രവർത്തകനുമായിരുന്നു.

സിഎംപി സംസ്ഥാന ജനറൽ സിക്രട്ടറി സി.പി. ജോൺ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, ഇ. ചന്ദ്രശേഖരൻ എംഎൽഏ, നഗരസഭ ചെയർപേഴ്സൺ കെ. വി. സുജാത, മുൻ മന്ത്രി സി.ടി. അഹമ്മദലി, ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത്, സീനിയർ റിപ്പോർട്ടർ ടി. മുഹമ്മദ് അസ്ലം, സിഎംപി ജില്ലാ സിക്രട്ടറി ടി.വി. തമ്പാൻ, സംസ്ഥാന കമ്മിറ്റിയംഗം വി.കെ. രവീന്ദ്രൻ, വി. കമ്മാരൻ, അജീർ, സിപിഎം ഏരിയാ സിക്രട്ടറി അഡ്വ. രാജ്മോഹൻ, കെ. മാധവൻ ഫൗണ്ടേഷൻ ജനറൽ സിക്രട്ടറി ഡോ. സി. ബാലൻ, സിപിഎം ഏരിയാ കമ്മിറ്റിയംഗങ്ങളായ എം. പൊക്ലൻ, പി.കെ. നിഷാന്ത്, എം. രാഘവൻ, ശിവജി വെള്ളിക്കോത്ത്, മൂലക്കണ്ടം പ്രഭാകരൻ, പ്രിയേഷ് കാഞ്ഞങ്ങാട്, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി, കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സിക്രട്ടറി ബഷീർ വെള്ളിക്കോത്ത്, കെപിസിസി മുൻ ജനറൽ സിക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, സിപിഎം ജില്ലാ സിക്രട്ടറി എം.വി. ബാലകൃഷ്ണൻ, ഡിസിസി പ്രസിഡണ്ട് പി.കെ. ഫൈസൽ, മുൻ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ,  മുൻ മണ്ഡലം പ്രസിഡണ്ട് എം. കുഞ്ഞികൃഷ്ണൻ, പ്രഭാകരൻ വാഴുന്നോറൊടി, എം. അസിനാർ, പ്രവീൺ തോയമ്മൽ എന്നിവരുൾപ്പെടെ ആദരാഞ്ജലികളർപ്പിച്ചു. ഇന്ന് രാവിലെ അതിയാമ്പൂർ ബാലബോധിനി വായനശാലയിലും പുതിയകോട്ട മാന്തോപ്പ് മൈതാനിയിലും പൊതുദർശനത്തിന് വെച്ച മൃതദേഹം ഇന്നുച്ചയോടെ പുതിയകോട്ടയിലെ പൊതുശ്മശാനത്തിൽ സംസ്ക്കരിച്ചു.

LatestDaily

Read Previous

പ്രവാസി ചെങ്കൽപ്പണയിലെ  വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

Read Next

മീൻ പിടിക്കുന്നതിനിടെ യുവാവ് പുഴയിൽ വീണു മരിച്ചു