തോയമ്മൽ വാർഡിൽ 21 ന് ഉപതെരഞ്ഞെടുപ്പ്

കാഞ്ഞങ്ങാട് : സിപിഎമ്മിലെ സി.ജാനകിക്കുട്ടിയമ്മയുടെ നിര്യാണത്തെത്തുടർന്ന് ഒഴിവ് വന്ന കാഞ്ഞങ്ങാട് നഗരസഭ തോയമ്മൽ വാർഡിൽ ജൂലൈ 21 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഇന്ന് വിജ്ഞാപനം പുറത്ത് വന്നാൽ ജൂലൈ 2 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. ജൂലൈ 4 നാണ് സൂക്ഷ്മ പരിശോധന ആറ് വരെ പത്രിക പിൻവലിക്കാൻ അവസരമുണ്ടാവും. വോട്ടെണ്ണൽ ജൂലൈ 22 ന് രാവിലെ പത്ത് മുതൽ.

LatestDaily

Read Previous

വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Read Next

പള്ളിയിൽപ്പോയ യുവതിയെ കാണാനില്ല