ഓൺലൈൻ മത്സ്യവിൽപ്പനയുടെ മറവിൽ ലഹരിക്കച്ചവടം

പയ്യന്നൂര്‍: ചിക്കൻ സെന്റർ കേന്ദ്രീകരിച്ചും ഓൺലൈൻ മത്സ്യ വിൽപനയുടെയും മറവിൽ കഞ്ചാവ് വിൽപന  നടത്തിയ യുവാക്കൾ പിടിയിൽ. ഓൺലൈൻ വഴി മത്സ്യ വ്യാപാരം ചെയ്യുന്നകുഞ്ഞിമംഗലം തെരു ഖദീജ മന്‍സിലില്‍ എം.വി.നംഷീദ് 33, കാസർകോട് അണങ്കൂരിൽ ചിക്കൻ സ്റ്റാളിൽ ജോലി ചെയ്യുന്ന ചെറുവത്തൂര്‍ മടക്കരയിലെ സി.പി.റാഷിദ് 32 എന്നിവരെയാണ് പോലീസ് ഇൻസ്പെക്ടർ മഹേഷ് നായർക്ക് ലഭിച്ച വിവരത്തെ തുടർന്ന് പയ്യന്നൂര്‍ എസ്‌.ഐ പി.വിജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഭാസ്കരൻ ,റൂറൽ എസ്.പി.യുടെ ഡാൻസാഫ് സ്ക്വാഡ് അംഗം പി.ബിനേഷ്എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകുന്നേരം 4 മണിയോടെ കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിലാണ് കെ.എൽ.13. വി. 8619 നമ്പർ ബൈക്കിൽ കഞ്ചാവു പൊതിയുമായി  സഞ്ചരിക്കവെ ഇരുവരും പോലീസ് പിടിയിലായത്. ഇവരിൽ നിന്ന് 258 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു തുടർന്ന് ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. എക്സൈസ്സ് സംഘവും പോലീസും ഏറെ നാളുകളായി  നിരീക്ഷിച്ചു വരുന്നതിനിടെയാണ് കഞ്ചാവുമായി ഇന്നലെ ഇരുവരും പയ്യന്നൂർ പോലീസിൻ്റെ പിടിയിലായത്.

LatestDaily

Read Previous

17കാരിയെ പീഡിപ്പിച്ച കാസർകോട് സ്വദേശിക്കെതിരെ കേസ്   

Read Next

കോൺഗ്രസ്സിന് മരണ വെപ്രാളമെന്ന് എം. സ്വരാജ്