തോക്ക് കെണി മരണം: തോക്ക് പുഴയിൽ കണ്ടെത്തി

ബേക്കൽ: കരിച്ചേരിയിൽ സിപിഐ നേതാവ് തോക്ക് കെണിയിൽപ്പെട്ട് മരിച്ച സംഭവത്തിൽ കെണി വെക്കാനുപയോഗിച്ച തോക്ക്  പുഴയിൽ നിന്നും കണ്ടെത്തി. കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ എം മാധവൻ നമ്പ്യാരുടെ  ജീവനെടുത്ത തോക്കാണ് ഇന്നലെ കരിച്ചേരി പുഴയിൽ നിന്നും കണ്ടെടുത്തത്.

കരിച്ചേരിയിലെ ശ്രീഹരി 28, കാട്ടുപന്നിക്കൊരുക്കിയ തോക്ക് കെണിയിൽപ്പെട്ടണ് മാധവൻ നമ്പ്യാരുടെ  ജീവൻ നഷ്ടമായത്. ജൂൺ 15-ന്  രാവിലെ പറമ്പിൽ ചക്ക പറിക്കാനെത്തിയ മാധവൻ നമ്പ്യാരുടെ കാൽ അബദ്ധത്തിൽ തോക്ക് കെണിയിൽപ്പെട്ടാണ് വെടി പൊട്ടിയത്. വെടിയേറ്റ മാധവൻ നമ്പ്യാർ  ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചതോടെ ശ്രീഹരിക്കെതിരെ ബേക്കൽ  പോലീസ്  കൊലക്കുറ്റം ചാർത്തിയിരുന്നു.

പോലീസിൽ കീഴടങ്ങിയ ശ്രീഹരി ബേക്കൽ പോലീസിന്  നൽകിയ മൊഴി പ്രകാരമാണ് തോക്കിന് വേണ്ടി കരിച്ചേരി പുഴയിൽ  ഇന്നലെ  കാഞ്ഞങ്ങാട്, കുറ്റിക്കോൽ അഗ്നിരക്ഷാ നിലയങ്ങളിലെ ഉദ്യാഗസ്ഥർ പുഴയിൽ മുങ്ങിത്തപ്പിയത്.

കാഞ്ഞങ്ങാട് അഗ്്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ കെ.വി. മനോഹരൻ , ഫയർ ഓഫീസർമാരായ രാജൻ തൈവളപ്പിൽ,  എച്ച്. ഉമേശൻ, കെ. കിരൺ, കുറ്റിക്കോൽ അഗ്്നി രക്ഷാ നിലയത്തിലെ ഓഫീസർ  വി. സുരേഷ് കുമാർ, എം നന്ദകുമാർ, പി.കെ, അനൂപ്, സിവിൽ സിഫൻസ് പോസ്റ്റ് വാർഡൻ പി.പി. പ്രദീപ് കുമാർ, അംഗം ആർ. സുധീഷ് എന്നിവർ ഒരു മണിക്കൂറോളം പുഴയിൽ നടത്തിയ തെരച്ചിലിലാണ്  തോക്ക് കണ്ടെടുത്തത്. പോലീസ് കസ്റ്റഡിയിലെടുത്ത തോക്ക് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.

LatestDaily

Read Previous

ആറങ്ങാടി യുവാവിനെതിരെ  ബലാത്സംഗക്കേസ്

Read Next

ശിരോവസ്ത്ര വിലക്ക് മംഗളൂരുവിൽ മുസ്ലിം വിദ്യാർത്ഥികൾ ടി.സി വാങ്ങി പിരിയുന്നു