ശിരോവസ്ത്ര വിലക്ക് മംഗളൂരുവിൽ മുസ്ലിം വിദ്യാർത്ഥികൾ ടി.സി വാങ്ങി പിരിയുന്നു

കാഞ്ഞങ്ങാട് : ശിരോവസ്ത്രമണിഞ്ഞ് ക്ലാസ്സിൽ പങ്കെടുക്കുന്നതിനുള്ള അനുമതി  നിഷേധിച്ചതിനെ  തുടർന്ന്  മംഗളൂരുവിൽ മുസ്ലീം വിദ്യാർത്ഥികൾ  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ടിസി  വാങ്ങി പിരിയുന്നു.

മംഗളൂരു ഹമ്പൻകട്ട യുണിവേഴ്സിറ്റി  കോളേജിലെ അഞ്ച് വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം വിടുതൽ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയത്. ചില വിദ്യാർത്ഥികൾ ചട്ടം പാലിച്ച് കോളേജിൽ തുടരുന്നുണ്ടെന്ന് പ്രിൻസിപ്പൽ അനസൂയ റായ് പറഞ്ഞു. ശിരോവസ്ത്രം അഴിച്ച് ക്ലാസ്സിൽ വരാൻ പറ്റാത്തവർക്ക് മറ്റ് കോളേജുകളിൽ ചേരാൻ അനുമതി നൽകുമെന്ന് വൈസ് ചാൻസലർ പി.എസ്. യദപാദി അറിയിച്ചു.

Read Previous

തോക്ക് കെണി മരണം: തോക്ക് പുഴയിൽ കണ്ടെത്തി

Read Next

യുവ വ്യാപാരി എലിവിഷം കഴിച്ചത് ബ്ലേഡ് കെണിയിലകപ്പെട്ടതിനെത്തുടർന്ന്