ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മാവുങ്കാലിലെ യുവവ്യാപാരി എലി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത് കനത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന്. ബ്ലേഡ് മാഫിയയുടെ കെണിയിലകപ്പെട്ട യുവാവിന് 30 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായതായാണ് വിവരം. വെള്ളിക്കോത്ത് ആലിങ്കൽ ഹൗസിൽ ഏ.വി. കുഞ്ഞിരാമന്റെ മകൻ ഏ.വി. സുജേഷ് കുമാറാണ് 32, കനത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് എലിവിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്.
മെയ് 14-ന് വീട്ടിൽ നിന്നും കാഞ്ഞങ്ങാട്ടേയ്ക്ക് പുറപ്പട്ട സുജേഷ്കുമാറിനെ പയ്യന്നൂരിലെ സിനിമാശാലയിലാണ് വിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയത്. മാവുങ്കാലിലെ സൂപ്പർമാർക്കറ്റിൽ പങ്കാളിയായിരുന്ന സുജേഷ് കുമാർ മാവുങ്കാലിലെ ബ്ലേഡ് മാഫിയ സംഘങ്ങളിൽ നിന്ന് പണം കടം വാങ്ങിയതായി വ്യക്തമായിട്ടുണ്ട്.
വാങ്ങിച്ച കടത്തിന്റെ പലിശ പെരുകി കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായതോടെയാണ് യുവാവ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. ഇതിന് പുറമെ നമ്പറെഴുത്ത് ലോട്ടറി ചൂതാട്ടം നടത്തിയും സുജേഷ്കുമാർ പണം നഷ്ടപ്പെടുത്തിയിരുന്നതായി സൂചനയുണ്ട്.