ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കോടതിയിൽ നിന്നും വാറന്റുമായെത്തിയ പോലീസുദ്യോഗസ്ഥനെ കത്തിവീശി അപായപ്പെടുത്താൻ ശ്രമിച്ച യുവാവിനെതിരെ ഹൊസ്ദുർഗ് പോലീസ് നരഹത്യാശ്രമത്തിന് കേസ്സെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12.15നാണ് പുഞ്ചാവി ഗല്ലി റോഡിൽ സമൻസുമായെത്തിയ നീലേശ്വരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പി.വി. അനീഷിനെ 42, പ്രതി ആക്രമിച്ചത്. ഗല്ലി റോഡ് കള്ളിയിൽ ഹൗസിൽ അബൂബക്കറിന്റെ മകൻ സലാം കള്ളിയിലാണ് 36, ഇന്നലെ പോലീസ്സിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്.
ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന്റെ പരിഗണനയിലുള്ള 1268/21, നമ്പർ അബ്കാരി കേസ്സിൽ പ്രതിയായ സലാം കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. കോടതി വാറന്റുമായെത്തിയ പോലീസ് ഉദ്യോഗസ്ഥനെ കല്ലെറിഞ്ഞ് ഓടിക്കാൻ ശ്രമിച്ച പ്രതി ശ്രമം പരാജയപ്പെട്ടപ്പോൾ കത്തിയെടുത്ത് വീശുകയായിരുന്നു. സലാമിനെ നാട്ടുകാരുടെ സഹായത്തോടെ കീഴ്പ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാന്റ് ചെയ്തു.