കോഴി ബിരിയാണിയിൽ വേവാത്ത ഇറച്ചി 

കാഞ്ഞങ്ങാട് : ഹോട്ടലിൽ നിന്നും ലഭിച്ച ചിക്കൻ ബിരിയാണിയിൽ വേവാത്ത ഇറച്ചി ലഭിച്ചെന്ന് യുവാവിന്റെ പരാതി. പാണത്തൂർ സ്വദേശിയായ മുകേഷാണ് കോട്ടച്ചേരിയിലെ ന്യൂ കേരള ഹോട്ടലിനെതിരെ ആരോഗ്യ മന്ത്രിക്കടക്കം പരാതി നൽകിയത്. മുകേഷ് ഇന്നലെ ഉച്ചയ്ക്ക് മകളോടൊപ്പം കോട്ടച്ചേരിയിലെ ന്യൂകേരള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയിരുന്നു.

ഇദ്ദേഹം മകൾക്ക് വാങ്ങിക്കൊടുത്ത കോഴി ബിരിയാണിയിൽ  നിന്നാണ് വേവാത്ത ഇറച്ചിക്കഷണം ലഭിച്ചത്. ഇതെത്തുടർന്ന് ഇദ്ദേഹം ഭക്ഷണം കഴിക്കാതെ ഹോട്ടലിൽ നിന്നും ഇറങ്ങിപ്പോയി. ഹോട്ടലിനെതിരെ മുകേഷ് നഗരസഭ  ആരോഗ്യ വിഭാഗത്തിന് പരാതി നൽകി. ആരോഗ്യ മന്ത്രി വീണാജോർജിനും  മുകേഷ് പരാതിയയച്ചിട്ടുണ്ട്. 

Read Previous

യുവാവിന്റെ ആത്മഹത്യാക്കുറിപ്പിൽ പോലീസിനെതിരെ ആരോപണം

Read Next

ഫാഷൻ ഗോള്‍ഡ് തട്ടിപ്പ്: ഡയറക്ടര്‍മാരെ അറസ്റ്റ് ചെയ്യണമെന്ന് നിക്ഷേപകർ