മൊബൈൽ  ടവറിൽ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി

ഉദുമ: പോലീസ് കള്ളക്കേസ്സിൽ കുടുക്കുന്നുവെന്നാരോപിച്ച് യുവാവ് മൊബൈൽ ടവറിൽ കയറി കഴുത്തിൽ കയറിട്ട് ആത്മഹത്യാഭീഷണി മുഴക്കി. പാലക്കുന്ന് ടൗണിലെ ബാങ്ക് കെട്ടിടത്തിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. പാലക്കുന്ന് സ്വദേശി ഷൈജുവാണ് മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്ത് വീഡിയോ പുറത്തുവിട്ട് ആത്മഹത്യാഭീഷണി മുഴക്കിയത്.

പോലീസ് തന്നെ കള്ളക്കേസ്സിൽ കുടുക്കി ജീവിക്കാനനുവദിക്കുന്നില്ലെന്നാണ് യുവാവിന്റെ പരാതി. ഷൈജുവിനെ ബേക്കൽ പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് അനുനയിപ്പിച്ച് താഴെയിറക്കി. പാലക്കുന്നിൽ ഏടിഎം തകർത്ത് കവർച്ച നടത്തിയ കേസ്സിലെ പ്രതിയാണ് ഷൈജു.

Read Previous

യുവഭർതൃമതിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചത്  കുട്ടിക്കുറ്റവാളി

Read Next

തെയ്യം കലാകാരൻ വാഹനമിടിച്ച് പരിക്കേറ്റ നിലയിൽ