തൃക്കരിപ്പൂർ: കാമുകന്റെ ശല്യം സഹിക്കാതെ രക്ഷിതാക്കൾ ബന്ധുവീട്ടിലേക്ക് മാറ്റിയ 18കാരിയെ അവിടെ നിന്നും കാണാതായി. കണ്ണൂർ അഴീക്കോട് അഴീക്കലിലെ 18കാരിയെയാണ് തൃക്കരിപ്പൂർ മാടക്കാലിലെ ബന്ധുഗൃഹത്തിൽ നിന്നും കാണാതായത്. അഴീക്കലിലെ നടുവിലേപ്പുരയിൽ റാഷിദിന്റെ മകൾ ഫാത്തിമത്ത് റിൻഷയെന്ന പെൺകുട്ടിയെ ജൂൺ 18-നാണ് രക്ഷിതാക്കൾ മാടക്കാലിലെ ബന്ധുവീട്ടിലെത്തിച്ചത്. പെൺകുട്ടിയുടെ കാമുകന്റെ ശല്യം സഹിക്കാതെ വന്നതോടെയാണ് രക്ഷിതാക്കൾ മകളെ വീട്ടിൽ നിന്നും താൽക്കാലികമായി ബന്ധുവീട്ടിലേക്ക് മാറ്റിയത്.
ഇന്നലെ വീട്ടുകാർ പുറത്ത് പോയ സമയത്താണ് പെൺകുട്ടിയെ കാണാതായത്. ഫാത്തിമത്ത് റിൻഷ അഴീക്കൽ സ്വദേശിയായ കാമുകൻ ഫാറൂഖിനൊപ്പം പോയതായി സംശയിക്കുന്നുവെന്നാണ് സഹോദരൻ റിഷാൽ എൻ.വി ചന്തേര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പരാതിയിൽ ചന്തേര പോലീസ് കേസെടുത്തു.