തെയ്യം കലാകാരൻ വാഹനമിടിച്ച് പരിക്കേറ്റ നിലയിൽ

കാഞ്ഞങ്ങാട്: കോട്ടച്ചേരിയിൽ സദാസമയവും പാട്ട് പാടി നടക്കുന്ന തെയ്യം കലാകാരൻ ചന്ദ്രനെ വാഹനമിടിച്ച് പരിക്കേറ്റ നിലയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് ബസ് സ്റ്റാന്റിനടുത്ത ജ്വല്ലറിക്ക് സമീപം വാഹനമിടിച്ച് പരിക്കേറ്റ് ബോധം നഷ്ടപ്പെട്ട നിലയിൽ ചന്ദ്രനെ കണ്ടത്. അഗ്നിരക്ഷാസേന ഇടപെട്ട് ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പരിക്ക് ഗുരുതരമായതിനാലാണ് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഉച്ചത്തിൽ പാട്ട് പാടി നഗരവാസികളെ സദാ സമയവും രസിപ്പിക്കുന്ന ചന്ദ്രൻ എല്ലാവർക്കും പരിചിതനാണ്. കുണ്ടംകുഴി സ്വദേശിയായ ചന്ദ്രൻ ഇപ്പോൾ കൊടവലത്താണ് താമസം.

Read Previous

മൊബൈൽ  ടവറിൽ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി

Read Next

പതിനെട്ടുകാരിയെ ബന്ധുവീട്ടിൽ നിന്നും കാണാതായി