മൃഗ സംരക്ഷണ വകുപ്പിൽ ജീവനക്കാരില്ല: ക്ഷീരകർഷകർ ദുരിതത്തിൽ

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ മുപ്പതോളം ഒഴിവുകൾ നികത്താത്തത് മൃഗസംരക്ഷണ മേഖലയിലെ ക്ഷീര കർഷകരെ ദുരിതത്തിലാക്കുന്നു.

ആകെ 110 തസ്തികകളാണ് ജില്ലയിലുള്ളത്. ഇതിൽ 30 തസ്തികകളാണ് നികത്താതെ കിടക്കുന്നത്. മറ്റ് ജില്ലകളിൽ നിന്നും പ്രമോഷനും സ്ഥലം മാറ്റവും ലഭിച്ച് വരുന്ന ഉദ്യോഗസ്ഥർ ജില്ലയിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ മറ്റ് തെക്കൻ ജില്ലകളിലേക്ക് പോകുന്നതും പിഎസ്്സി ലിസ്റ്റ് നിലവിലില്ലാത്തതും കർഷകരുടെ ദുരിതത്തിന് കാരണമാകുന്നു.

കൂടാതെ ഇതോടൊപ്പം നിലവിലുള്ള ചില വനിതാ ഉദ്യോഗസ്ഥർ സഹകരണ ബാങ്കിന് വേണ്ടി അംഗത്വം ചേർക്കുന്നതായും നിക്ഷേപം സ്വീകരിക്കുന്നതായും കർഷകർക്ക് ആക്ഷേപമുണ്ട്. കിനാനൂർ കരിന്തളം, കയ്യൂർ ചീമേനി പഞ്ചായത്തുകളിലാണ് ഇത്തരത്തിൽ നിക്ഷേപം സ്വീകരിക്കൽ തകൃതിയായി നടക്കുന്നത്.

ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ജീവനക്കാർ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലേർപ്പെടുന്നതെന്നാണ് കർഷകരുടെ പരാതി. ഇതിനെതിരെ മുഖ്യമന്ത്രിക്കും മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്കും പരാതി നൽകി പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് കിനാനൂർ കരിന്തളം, കയ്യൂർ ചീമേനി പഞ്ചായത്തുകളിലെ ക്ഷീര കർഷകർ.

LatestDaily

Read Previous

അമ്മയെ വെട്ടിപ്പരിക്കേൽപിച്ച മകനെതിരെ കേസ്

Read Next

പയ്യന്നൂര്‍ സിപിഎം ഫണ്ട് തിരിമറി :അനുനയവുമായി ജില്ലാ സിക്രട്ടറി