നിരവധി കവര്‍ച്ച കേസുകളിലെ പ്രതികൾ മഞ്ചേശ്വരത്ത് പോലീസ് പിടിയിൽ

മഞ്ചേശ്വരം: നിരവധി കവര്‍ച്ച കേസുകളില്‍ പ്രതികളായ രണ്ടു യുവാക്കളെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം തലപ്പാടിയിൽ പിടികൂടിയ മോഷ്ടാക്കളെ ചോദ്യംചെയ്തപ്പോഴാണ് 150ഓളം മോഷണങ്ങള്‍ നടത്തിയെന്ന വിവരം പോലീസിന് ലഭിച്ചത്. കോഴിക്കോട് പേരാമ്പ്രസ്വ ദേശികളായ പ്രതീഷ് 36, സജിത്ത് 37, എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം തലപ്പാടിയിൽ പോക്കറ്റടിച്ച സംഭവത്തില്‍ മഞ്ചേശ്വരം എസ്.ഐ അന്‍സാറിന്റെ നേതൃത്വത്തിലുള്ള  പോലീസ് ഒരാളെ പിടികൂടികയും മറ്റൊരാള്‍ ഓടിരക്ഷപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മറ്റൊരു പ്രതിയെ പോലീസ് കാഞ്ഞങ്ങാട്ട് പിടികൂടി. പ്രതീഷിനെതിരെ ബാലുശ്ശേരി, കല്‍പ്പറ്റ, പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനുകളില്‍ എട്ടോളം കേസുകളുണ്ട്.

കുമ്പള സ്റ്റേഷനിലും കേസുള്ളതായി പൊലീസ് പറഞ്ഞു. പിടിയിലായ പ്രതികള്‍ ഒരു വര്‍ഷമായി കോഴിക്കോടുനിന്ന് വന്ന് കാഞ്ഞങ്ങാട് മുറി എടുത്ത് താമസിച്ച് മോഷണം നടത്തുന്നതായി പോലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് നിര്‍ണ്ണായക വിവരം ലഭിച്ചത്.

LatestDaily

Read Previous

വാഹന ബാറ്ററികൾ മോഷ്ടിച്ച് ആഡംബര ജീവിതം 3 യുവാക്കൾ തലശ്ശേരിയിൽ അറസ്റ്റിൽ

Read Next

ചെർക്കള കർഷക ക്ഷേമ സൊസൈറ്റിയിൽ നിന്നും മൂന്ന് ലക്ഷം കവർന്നത് കുട്ടി മോഷ്ടാവ്