ചെർക്കള കർഷക ക്ഷേമ സൊസൈറ്റിയിൽ നിന്നും മൂന്ന് ലക്ഷം കവർന്നത് കുട്ടി മോഷ്ടാവ്

കാസർകോട്: ചേർക്കള കർഷക ക്ഷേമ സൊസൈറ്റിയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ കുട്ടി മോഷ്ടാവിനെയാണ് കാസർകോട് ഡിവൈഎസ്പി പി.ബാലകൃഷ്ണന്റെ  മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടന്ന് മണിക്കൂറുകൾക്കകമാണ്  കേസിൽ ഉൾപ്പെട്ട രണ്ട് പ്രതികളിൽ ഒരാളെ വിദ്യനഗർ പോലീസ് പിടികൂടിയത്. പ്രതിക്ക് 18 വയസ് പൂർത്തിയായിട്ടില്ല.

രണ്ടാം പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. വിദ്യാനഗർ എസ്ഐ പ്രശാന്ത്, പോലീസുദ്യോഗസ്ഥരായ സലാം, സിയാദ്. റോജൻ എന്നിവർ ചേർന്നാണ് പ്രതിയെ കുടുക്കിയത് കഴിഞ്ഞ ദിവസം രാത്രിയിൽ സൊസൈറ്റി കുത്തിതുറന്ന് മൂന്ന് ലക്ഷം രൂപ ഉൾപ്പെടെ കവർച്ച ചെയ്യുകയായിരുന്നു. പുലർച്ചെ 2.30 മണിക്ക് കവർച്ച നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.

Read Previous

നിരവധി കവര്‍ച്ച കേസുകളിലെ പ്രതികൾ മഞ്ചേശ്വരത്ത് പോലീസ് പിടിയിൽ

Read Next

വിയറ്റ്നാമിലെ സ്വർഗ്ഗക്കനി മടിക്കൈയിലും