അഗ്നിപഥ് : എസ്എഫ്ഐ റോഡ് ഉപരോധിച്ചു

കാഞ്ഞങ്ങാട് : രാജ്യത്തിന്റെസൈനിക മേഖലയെ കാവി വത്ക്കരണം നടത്താനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന അഗ്നിപഥ് പദ്ധതിയ്ക്കെതിരെ എസ്എഫ്ഐ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും റോഡ് ഉപരോധവും നടത്തി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന മാർച്ച് കെ. സബീഷ് ഉദ്ഘാടനം ചെയ്തു.

ബിപിൻരാജ് പായം സ്വാഗതവും എൻ.പി. സിദ്ദാർത്ഥ് ആധ്യക്ഷവും വഹിച്ചു. സച്ചിൻ ഗോപി സംസാരിച്ചു. തുടർന്ന് ടൗൺ ബസ് സ്റ്റാന്റ് പരിസരത്ത് റോഡ്  ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

LatestDaily

Read Previous

ചിത്താരിയില്‍  അജ്ഞാത യുവാവ് തീവണ്ടി തട്ടി മരിച്ച നിലയില്‍

Read Next

പെൻഷൻ നൽകാൻ പ്രതിമാസം 1500 കോടി രൂപ കേരളം ചിലവിടുന്നു