ചിത്താരിയില്‍  അജ്ഞാത യുവാവ് തീവണ്ടി തട്ടി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: യുവാവ് തീവണ്ടി തട്ടി മരിച്ച നിലയില്‍ . സെന്റര്‍ ചിത്താരി നായക്കറ വളപ്പില്‍അമ്പലത്തിന് പിറക്ക് വശത്താണ് ഏകദേശം മുപ്പതു വയസിലധികം പ്രായം തോന്നിക്കുന്ന യുവാവിനെ ഇന്ന് രാവിലെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ ഇതേ സ്ഥലത്ത് പെരിയ തന്നിത്തോട് കുഞ്ഞിക്കണ്ണന്‍ നായരെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടിരുന്നു.

Read Previous

ഹോട്ടലിൽ നിന്ന് 1300 രൂപയും രേഖകളും അടങ്ങിയ ബാഗ് തട്ടിപ്പറിച്ച്  രക്ഷപെട്ട കേസിൽ യുവാവ് അറസ്റ്റിൽ

Read Next

അഗ്നിപഥ് : എസ്എഫ്ഐ റോഡ് ഉപരോധിച്ചു